ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടു; തെളിവുമായി രാഹുല്‍ ഗാന്ധി
തന്റെ ഓഫിസിലേക്കുള്ള എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പാണ് ഫേസ്ബുക്കിലൂടെ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഇന്നലെയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു.
ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിലേക്ക് താന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചെന്ന് കത്തിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താന്‍ കത്തയച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി
0 Comments