ടോവിനോയുടെ വാശി നാളെ മുതല്‍; തിയേറ്റര്‍ ലിസ്റ്റ് കാണാം
16 Jun 2022.9:31 PM
ടോവിനോ തോമസും കീര്‍ത്തി സുരേഷും മുഖ്യ വേഷങ്ങളിലെത്തുന്ന 'വാശി'നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. നടന്‍ വിഷ്ണു ജി രാഘവ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ജി സുരേഷ് കൂമാറാണ് നിര്‍മിക്കുന്നത്.
ഫണ്‍ എന്‍റര്‍ടെയ്‍നര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നന്ദു, ബൈജു സന്തോഷ്, അനുമോഹന്‍, ഡോ. റോണി, കോട്ടയം രമേഷ്, മുകുന്ദന്‍, കൃഷ്ണന്‍ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോന്‍ എന്നിവരും അഭിനേതാക്കളായി എത്തുന്നു. ജാനിസ് ചാക്കോ സൈമണിന്‍റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്‍റെ തിയേറ്റര്‍ ലിസ്റ്റ് കാണാം.
വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. കലാസംവിധാനം-മഹേഷ് ശ്രീധര്‍, കോസ്റ്റ്യും ഡിസൈന്‍ -ദിവ്യാ ജോര്‍ജ്, മേക്കപ്പ്- പി വി ശങ്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - പ്രതാപന്‍ കല്ലിയൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ കെ രാധാകൃഷ്ണന്‍, എക്‌സിക്കുട്ടിവ് പ്രൊഡ്യൂസര്‍ - നിഥിന്‍ മോഹന്‍, കോ- പ്രൊഡ്യൂസേര്‍സ് - മേനക സുരേഷ്- രേവതി സുരേഷ്, ഉര്‍വ്വശി തീയേറ്റേഴ്‌സ് - രമ്യാ മൂവീസ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
0 Comments