ആന്റിഗ്വയില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 103 റണ്‍സില്‍ അവസാനിച്ചു.
32.5 ഓവറുകള്‍ മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ട് നിന്നത്.
അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് ആതിഥേയര്‍ക്കായി നേടിയപ്പോള്‍ കെമര്‍ റോച്ച്, കൈല്‍ മയേഴ്സ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതിയത്. തമീം ഇക്ബാല്‍ 29 റണ്‍സ് നേടിയപ്പോള്‍ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.
0 Comments