സ്റ്റാർ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിയിൽ തുടരും. ഒരു വർഷത്തേക്കാണ് താരം ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ നോർത്തീസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരം ഒരു സീസണു ശേഷം ക്ലബ് മാറിയിരുന്നു. ഇത് ആദ്യമായാണ് ഓഗ്ബച്ചെ ഒരു ഐഎസ്എൽ ക്ലബിൽ ഒരു വർഷത്തിൽ കൂടുതൽ തുടരുന്നത്.
കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി 18 ഗോളുകൾ നേടിയ താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാൽ, താരത്തെ നിലനിർത്താൻ ഹൈദരാബാദിനു സാധിച്ചു. ഐഎസ്എലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് ഓഗ്ബച്ചെ. ആകെ 53 ഗോളുകളാണ് ഓഗ്ബച്ചെ ഐഎസ്എലിൽ നേടിയത്.
0 Comments