ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽമത്സ്യവിപണനത്തിന് നിരോധനമേർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിനുപകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വിൽക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഉത്തരവ്.
2002 ൽ സമാനമായ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും തൽസ്ഥിതി തുടരുന്നതിനാലാണ് പുതിയ ഉത്തരവ്.ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ സന്തോഷ്കുമാർ റെഡ്ഡി വ്യക്തമാക്കി.ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ കടുത്ത എതിർപ്പിലാണ്
0 Comments