LJD പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി
എം.പി വീരേന്ദ്ര കുമാർ അനുസ്മരണവും റിലീഫ് വിതരണവും നടത്തി
LJD പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി വീരേന്ദ്ര കുമാർ അനുസ്മരണവും റിലീഫ് വിതരണവും നടത്തി
എം.പി വീരേന്ദ്ര കുമാർ അനുസ്മരണം എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ലാ കമ്മിറ്റിയംഗം അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗവും കിസാൻ ജനതയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായ റഹീം വീട്ടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയും കാർഷിക മേഖലയിൽ വിള ഇൻഷുറൻസ്,PM കിസാൻ പദ്ധതി തുടങ്ങിയ ഓൺലൈൻ സേവനങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.
റിലീഫ് വിതരണം പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവ്വഹിച്ചു. ഹക്കീം വെളിയത്ത്, റഫീഖ് പട്ടേരി, ഭൂവനേശ്വർ കുമാർ തുടങ്ങിയവർ സംസാരിച്ചു. ദീപു കുന്നംവീട്ടിൽ സ്വാഗതവും സുരേഷ് ടി. കെ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments