പ്രണവം കലാവേദി പനമ്പാടിന്റെ ആഭിമുഖ്യത്തിൽ അനുമോദനചടങ്ങും ആദരിക്കലും സംഘടിപ്പിച്ചു.
പ്രണവം കലാവേദി പ്രദേശത്തു നിന്നും SSLC ,PLUS-2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും LSS സ്കോളർഷിപ്പ് പാസ്സായ വിദ്യാർത്ഥിനിയേയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.
മാറഞ്ചേരി ഗവർമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഡെപ്യൂട്ടി HM ആയി വിരമിച്ച രേണുക ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തവനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നാട്ടുകാരനുമായ അബ്ദുൽ സലീം, അമൃത മെമ്മോറിയൽ ആയുർവേദിക്സ് MD ഡോക്ടർ ഷിബീഷ് പി ബാലൻ,ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി കാഞ്ഞിരമുക്ക് സ്ഥാപകനും MD-യുമായ ലിമേഷ് മേലാറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
രജീഷ് മമ്മനാട്ടേൽ അധ്യക്ഷതയും അനീഷ് ചീരമ്പത്തേൽ സ്വാഗതവും നിർവ്വഹിച്ച ചടങ്ങിൽ ഉദ്ഘാടകയേയും മുഖ്യാതിഥികളേയും മെമന്റോ നൽകി ആദരിയ്ക്കുകയുമുണ്ടായി.
ഭാവിയുടെ വാഗ്ദാനങ്ങളായ മുപ്പതോളം വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമേകിയ പരിപാടിയിൽ സ്പോർട്ട്സും-വിദ്യാഭ്യാസവും തുല്ല്യ പ്രാധാന്യത്തോടെ കൊണ്ടു പോകണമെന്ന് ലിമേഷും വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് മറ്റതിഥികളും ഉപദേശിച്ചു.
പ്രണവം കലാവേദി മുൻ സെക്രട്ടറി ബിനേഷ് പനമ്പാട് ആശംസകൾ നേരുകയും മുഖ്യാതിഥികളോടൊപ്പം കലാവേദി അംഗങ്ങളായ മുൻ സെക്രട്ടറി ബർക്കത്തുള്ള, ബജീഷ്,ഫൈസൽ,ശിവൻ,ബാബു,വിനോദ്,ദേവൻ എന്നിവരും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.
പ്രണവം കലാവേദി സെക്രട്ടറി സെയ്ഫുദ്ദീൻ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങിന് പരിസമാപ്തിയായി.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു സ്പോർട്ട്സ് ക്ലബ്ബ് എന്ന രീതിയിൽ രൂപം കൊണ്ട പ്രണവം കലാവേദി പിന്നീട് ഉത്സവാഘോഷങ്ങൾ സംഘടിപ്പിക്കുകയും കലാ-സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളിൽ പ്രോത്സാഹനങ്ങൾ നൽകി വരുകയും ചെയ്യുന്നതോടൊപ്പം ജീവകാരുണ്യ രംഗത്തും സജീവ സാന്നിദ്ധ്യമാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments