Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറം ജില്ലയില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 93959 പേര്‍






മലപ്പുറം ജില്ലയില് ഇതുവരെ ബൂസ്റ്റര് ഡോസ് സ്വീകരിച്ചത് 93959 പേര്


മലപ്പുറം ജില്ലയില് പതിനെട്ട് വയസിന് മുകളില് ഇതുവരെ ബൂസ്റ്റര് ഡോസ് സ്വീകരിച്ചത് 93,959 പേര്. ജൂലൈ 19 വരെയുള്ള കണക്കാണിത്. ജൂലൈ 19ന് മാത്രം 2483 പേര് വാക്‌സിന് സ്വീകരിച്ചു. ജൂലൈ 15 മുതലാണ് ബൂസ്റ്റര് ഡോസ് സൗജന്യമായി നല്കി തുടങ്ങിയത്. നിലവില് ജില്ലയിലെ 115 ആരോഗ്യ സ്ഥാപനങ്ങളിലും കരുതല് ഡോസ് ലഭ്യമാണ്. ആരോഗ്യ പ്രവര്ത്തകരുടെയും മുന്നണി പോരാളികളുടെയും 60 വയസിന് മുകളില് പ്രായമുള്ളവരുടെയും കരുതല് ഡോസ് വിതരണത്തില് ജില്ല മുന്നില് തന്നെയാണ്. കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്ക്ക് ജില്ലയില് ക്ഷാമമില്ലെങ്കിലും ദിവസേന വാക്‌സിനുകള്ക്കും അവയുടെ ലഭ്യതക്കും അനുസരിച്ച് വാക്‌സിനേഷന് കേന്ദ്രങ്ങളില് മാറ്റം വരും. ഈ മാറ്റങ്ങള് ഡി.എം.ഒ ഓഫീസിന്റെ ഫേസ് ബുക്ക് പേജ്, ആശ വര്ക്കര്മാര് മുഖേന അറിയാന് സാധിക്കും. വാക്‌സിനേഷന് സെന്ററുകള് പൂര്ണമായും കോവിഡ് പ്രോട്ടോകോള് പാലിച്ചു കൊണ്ടാവണമെന്ന നിര്ദേശം ആരോഗ്യ സ്ഥാപനങ്ങള്ക്ക് നേരത്തെ നല്കിയിട്ടുണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/GmPfhSxyDC68doCejgGqum

YouTube: https://www.youtube.com/realmediachannel

Facebook: https://www.facebook.com/realmediachannel/

Website: www.realmediachannel.com





Post a Comment

0 Comments