വെളിയംകോട് ഉമർ ഖാസി (റ) ആണ്ടുനേര്‍ച്ചക്ക് നാളെ തുടക്കം
വെളിയംകോട് മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമർ ഖാസി (റ) യുടെ 170 മത് ആണ്ടുനേര്‍ച്ച 2022 ജൂലൈ 22,23,24 എന്നീ ദിവസങ്ങളിലായി നടക്കുകയാണ്.
ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് ദിഖിര്‍ ഹല്‍ഖ ആത്മീയ സംഗമം പ്രാര്‍ത്ഥനാ സദസ്സ്, സാംസ്കാരിക സമ്മേളനം, സമൂഹ വിവാഹം മൌലീദ് പാരായണം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
വെളിയംകോട് നടന്ന വാർത്ത സമ്മേളനത്തിൽ വെളിയങ്കോട് മഹല്ല് പ്രസിഡൻറ് കെ.വി. അബുബക്കർ, കെ.വി. അബ്ദുൽമനാഫ്, ഖജാൻജി മൊയ്‌തുണ്ണിഹാജി, മറ്റുഭാരവാഹികളായ ടി. അബ്ദുൽറഷീദ്, കുഞ്ഞിമരക്കാർ ജമാലി, യൂസഫ് ഷാജി, പി.ആർ.കെ. റസാഖ്, മഹല്ല് സംരക്ഷണ സമിതി ചെയർമാൻ യൂസഫ് പുരയിൽ, അംഗം ടി.വി. ഹംസഎന്നിവര്‍ പങ്കെടുത്തു.
0 Comments