മാറഞ്ചേരി മാറാടിയിൽ സംരക്ഷണ വേലി തീർത്ത് സി.പി.ഐ പ്രവർത്തകർ.
മഴക്കെടുതി മൂലം പ്രയാസപ്പെടുന്ന മാറഞ്ചേരി താമലശ്ശേരി മാറാടിയിൽ റോഡും കായലും അവ്യകതമായതു കാരണം പൊതു ജനം പ്രയാസപ്പെടുകയാണ്. ഇതിനൊരു താൽകാലിക പരിഹാരമായി സിപിഐ പ്രവർത്തകർ താമലശ്ശേരി മാറാടിയിൽ മര വേലി നിർമിച്ചു.
പ്രദേശത്തെ അപകട സാധ്യതകളെ കുറിച് ദിനംപ്രതി നിരവധി വാർത്തകൾ എത്തിയ സാഹചര്യത്തിലാണ് താൽക്കാലിക നടപടി.
0 Comments