Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പന്നിപ്പനി: മലപ്പുറം ജില്ലയിൽ പ്രതിരോധനടപടികൾ ശക്തമാക്കും


പന്നിപ്പനി: മലപ്പുറം ജില്ലയിൽ പ്രതിരോധനടപടികൾ ശക്തമാക്കും


രാജ്യത്ത് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു അബ്ദുൽ അസീസ് അറിയിച്ചു. ജില്ലയിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലെ പന്നികളിൽ രോഗ ലക്ഷണമോ അസ്വാഭാവിക മരണമോ റിപ്പോർട്ട് ചെയ്താൽ ഉടൻ പഞ്ചായത്തിലെ വെറ്ററിനറി സർജനെ അറിയിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിർദേശം നൽകി. പന്നികർഷകർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകാൻ ഓരോ പ്രദേശത്തെയും വെറ്ററിനറി സർജൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതൽ നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.  ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്തതിനാൽ ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കണമെന്നും ഇതിന്റെ ഭാഗമായി ഫാമുകളിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ഫാമുകൾ അണുവിമുക്തമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com




Post a Comment

0 Comments