സൻസുള്ളവരുടെ അഭയത്താൽ ജൻമദിനം ആഘോഷിച്ച് ഷിഫാന
കഴിഞ്ഞ വർഷം ഞമനേകാട് പ്രദേശത്ത് എല്ലാവരെയും വിഷമത്തിലാക്കിയ ഒരു സംഭവമായിരുന്നു കിടപ്പാടമില്ലാതെ പൂർണ ഗർഭിണിയായ സ്ത്രീയും ഭർത്താവും കടത്തിണ്ണകളിലും പുറംപോക്കിലുമായി അന്തിയുറങ്ങുന്ന ദുരന്ത അവസ്ഥ,സംഭവം നാട്ടുകാർ അഭയം പാലിയേറ്റീവിനെ അറിയിക്കയും അഭയം ജനമൈത്രി പോലീസ് സഹകരണത്തോടെ എൻ എം ഖാദറിന്റെ നേതൃത്വത്തിൽ ഇവരെ ഒരു വാടക വീട് സംഘടിപ്പിച്ച് താമസ സൗകര്യം ഒരുക്കുകയുമായിരുന്നു.
ദിവസങ്ങൾക്കകം ഒരു പെൺ കുഞ്ഞിന് ജന്മം നൽകി അവരുടെ ഭർത്താവിനൊരു തൊഴിൽ കോട്ടയത്ത് കണ്ടെത്തി വീട്ടിൽ അവർ കുട്ടിയുമായി ഒറ്റക്ക് താമസിക്കുകയും വേണ്ട എല്ലാ സഹകരണവും കാവലും നിരന്തരം ജനമൈത്രി പോലീസും
അഭയം പാലിയേറ്റീവും ചേർന്നൊരുക്കി ,
അങ്ങിനെയിരിക്കെയാണ് ശിഫാന മോളുടെ ജന്മദിനം ഇന്നാണെന്നും അവളുമായി അതാഘോഷിക്കണമെന്നും അമ്മ ഇവരെ അറിയിക്കുന്നത്,
വടക്കെക്കാട് ജനമൈത്രി പോലീസ് ബിറ്റ് ഓഫീസർമാരായ ഫിറോസ് വാടാനപ്പള്ളി,ദേവേഷ്ഇളവള്ളി,
അഭയം മൈമൂന, അബൂബക്കർ പാലക്കയിൽ , ഫാത്തിമ്മ ചന്ദനത്ത് എന്നിവർ ചേർന്ന് തൊട്ടടുത്ത വാടകയുടമയുടെ വീട്ടിൽ അയൽവാസികളുടെയും സഹകരണത്തോടെ സൗകര്യമൊരുക്കി അമ്മയുടെ ആഗ്രഹം സഫലമാക്കി. ശിഫാന മോളുടെ ജന്മദിനം ഇന്ന് ഭംഗിയായി ആഘോഷിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments