മാറഞ്ചേരി സ്കൂളിന് മാതൃകയായി നാലാം ക്ലാസുകാരൻ
ജി എച്ച് എസ് എസ് മാറഞ്ചേരിയിൽ പഠിക്കുന്ന വിദ്യാർത്ഥി പെരുന്നാളിന് തന്റെ ബന്ധുക്കൾ നൽകിയ പൈസ ചേർത്തു വച്ച് സ്കൂളിന്റെ സ്ഥലമെടുപ്പിലേക്ക് സംഭാവന നൽകി. നാലാം ക്ലാസ്സിൽ പഠിക്കുന്ന അദ്നാൻ അഷ്‌റഫ് എന്ന വിദ്യാർത്ഥിയാണ് തുക ഹെഡ്‌മിസ്ട്രെസ് സരസ്വതി ടീച്ചർക്ക് കൈമാറിയത്. കുഞ്ഞുമനസിന്റെ മാതൃകാപരമായ ഈ പ്രവൃത്തിയെ പി ടി എ യും അധ്യാപകരും സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ അനുമോദിച്ചു
0 Comments