എരമംഗലത്ത് ദുർഗന്ധം പരക്കുന്നതിനെതിരെ സംഘം കലാ കായിക വേദി പരാതി നൽകി.
എരമംഗലം സംഘം റോഡിൽ വഴിയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളി ദുർഗ്ഗന്ധം പരക്കുന്നത് പതിവായി.
എരമംഗലത്ത് പ്രവർത്തിക്കുന്ന ചില വ്യാപാരികൾ അവരുടെ ഉപേക്ഷിച്ചഭക്ഷണസാധനങ്ങൾ പച്ചക്കറി അവശിഷ്ടവും മറ്റുംതള്ളിയതിന്റെ ഫലമായാണ് പ്രദേശത്ത് ദുർഗന്ധം പരക്കുന്നത്.
ഇതിനെ തുടർന്ന് സംഘം കലാ കായിക വേദി എരമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർക്കും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.
ഇതിന് എതിരെ അടിയന്തിര നടപടി സ്വീകരിക്കും എന്ന് ഉദ്യോഗസ്ഥർ മറുപടിനൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments