സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിക്ക് പള്ളപ്രം സ്കൂളിൽ തുടക്കമായി
പൊന്നാനി: സൈബർ സുരക്ഷ ബോധവത്കരണത്തിനായി കൈറ്റ് മലപ്പുറം ആവിഷ്കരിച്ച 'അമ്മ അറിയാൻ' രക്ഷിതാക്കൾക്കുള്ള പരിശീലന
പരിപാടിക്ക് പൊന്നാനി ഉപജില്ലയിൽ തുടക്കമായി.
പള്ളപ്രം എ എം എൽ പി സ്കൂളിൽ നടന്ന ക്ലാസിന് എം.ഐ വോയ്സ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഷഹബാസ് ഖാൻ, അൽസാബിത്ത് എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി.
സ്കൂൾ ഐടി കോഡിനേറ്റർ സി റഫീഖ് ക്രോഡീകരണം നടത്തി. ഇൻറർനെറ്റിലെ ചതിക്കുഴികളെക്കുറിച്ചും അതിൽ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനും മൊബൈൽ ഫോൺ അടിമത്വത്തിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
പി.ടി.എ ജനറൽബോഡി മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷനായി. പ്രധാനാധ്യാപിക എം.വി റെയ്സി ടീച്ചർ, ദിപു ജോൺ, ടി.വി ബൈജു എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments