ജിഎസ്ടി ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി
എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി നിർത്തലാക്കാനുള്ള WTO തീരുമാനത്തിനെതിരെ AITUC നേതൃത്വത്തിൽ തിരൂർ GST ഓഫീസിലേക്ക് നടത്തിയത് .
മത്സ്യബന്ധന മേഖലയിലെ ഇന്ധന വിലവർധനവും മണ്ണെണ്ണ ക്വാട്ട വെട്ടി കുറയ്കകയും ചെയ്യുന്ന നടപടി പിൻവലിക്കണമെന്നും
കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയതെ വരുന്ന ദിവസങ്ങൾ കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുരിതത്തിൽ കഴിയുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളെ സംരക്ഷിയ്ക്കണമെന്നും
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യ തൊഴിലാളി ഭവന നിർമ്മാണ സഹായം ഒഴിവാക്കി പഴയതു പോലെ ഫിഷറിസ് ഡിപാർട്ട്മെന്റ് വഴി ഭവന നിർമ്മാണ ത്തിനുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്യണമെന്ന് ഗവൺമെൻ്റിനോട് അഭ്യർത്ഥിച്ചു.
മാർച്ച് എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എകെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. പി പി അർഷാദ് പറവണ്ണ പി പി മുജീബ് റഹ്മാൻ. സുബൈർ പരപ്പനങ്ങാടി. ശ്രീനിവാസൻ. അബ്ദുറഹിമാൻ. ഖാലിദ് താനൂർ. ഹംസക്കോയ പുതുകടപ്പുറം. അബ്ദുള്ളക്കുട്ടി. ഇസ്മയിൽ കൂട്ടായി. അബ്ദുറഹിമാൻ പറവണ്ണ എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments