പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു.
പഹൽഗാമിലെ പെൺകുട്ടി എന്ന ശീർഷകത്തിൽ മാറഞ്ചേരി സ്വദേശി വി. പി മുഹമ്മദ് അനസ് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. ചെറു പ്രായത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ സഞ്ചരിച്ച യാത്ര വിവരണം ആണ് പുസ്തകത്തിന്റെ ഇതിവൃത്തം. പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ എളയേടത്തിന് നൽകി പ്രകാശനം നിർവഹിച്ചു.
വിദ്യഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ. സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വന്നേരി നാടിന്റെ എഴുത്തുകാരൻ റഫീഖ് പട്ടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. പുസ്തക പരിചയം യാത്രികൻ അഷ്‌കർ കബീർ നടത്തി. മറുപടി പ്രസംഗത്തിലൂടെ വി. പി മുഹമ്മദ് അനസ് തന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും അനുവാചകരോട് സംവദിച്ചു. ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ, വാർഡ് മെമ്പർ ലീന മുഹമ്മദാലി, അസ്ന ഹുസൈൻ, എൽദോ, എന്നിവർ ആശംസകൾ അറിയിച്ചു. ഇൻസാം സ്വാഗതവും സിജു ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
0 Comments