പൊന്നാനി നഗരസഭയിൽ തേൻകണം പദ്ധതി സംഘടിപ്പിച്ചു.
കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായുള്ള തേൻകണം പദ്ധതി പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശു വികസ വകുപ്പ്, കേരള സംസഥാന ഹോർട്ടികോർപ്പുമായി ചേർന്ന് സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന പദ്ധതിയാണ് തേൻകണം. കുട്ടികളുടെ ശാരീരിക, മാനസിക ബൗദ്ധിക വളര്ച്ചക്ക് ശ്രദ്ധക്കൊടുക്കുന്ന അന്തരീക്ഷം അങ്കണവാടികളിലൂടെ സജ്ജമാക്കുന്നതിനാണ് സര്ക്കാര് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് വഴി ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിൽ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ സാധിയ്ക്കുമെന്നാണ് കരുതുന്നത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ ഒരു കുട്ടിയ്ക്ക് 6 തുള്ളി (0.50) തേൻ വീതമാണ് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്നത്.
പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ സെന്റർ നമ്പർ 13 അങ്കണവാടിയിൽ വെച്ച് നടന്ന പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു, സി.ഡി.പി.ഒ എൻ.കമറുന്നീസ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഷബ്ന, നീന കെ, പ്രമീള, അങ്കണവാടി പ്രവർതകരായ ധന്യ, പത്മാവതി എൻ.സി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ അങ്കണവാടികളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം. ആബിദ, ഷീനാസുദേശൻ, വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments