റോഡിലെ വെള്ളകെട്ടിന് പരിഹാരം തേടി വിദ്യാര്‍ഥികള്‍ നഗരസഭയില്‍
കൊല്ലന്‍പടി പൂകൈതക്കടവ് റോഡില്‍ അയ്യപ്പന്‍ കാവിന് സമീപം ഏകദേശം അരക്കിലോറ്റര്‍ നീളത്തില്‍ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരം തേടി കടവനാട് GFUPS L ലെ വിദ്യാര്‍ഥി പ്രധിനിധികള്‍ പൊന്നാനി നഗരസഭ അധ്യക്ഷന്‍ ശ്രീശിവദാസ് ആറ്റുപുറത്തിന് നിവേദനം സമര്‍പ്പിച്ചു.
നിരവധി വര്‍ഷങ്ങളായി ഇവിടെ രൂപപ്പെടുന്ന വെള്ളക്കെട്ടില്‍ കുട്ടികള്‍ വീണ് അപകടം സംഭവിക്കാറുണ്ട് സ്കൂള്‍ ലീഡര്‍ അമേയ ശ്രീരാജിന്‍റെ നേതൃത്വത്തില്‍ യു.പി ക്ലാസ്സുകളിലെ വിദ്യാര്‍ഥി പ്രതിനിധികളാണ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പി.ടി.എ ഭാരവാഹികളും അധ്യാപകരും കൂടെയുണ്ടായിരുന്നു. നാടിന്‍റെ പ്രശ്നം ഏറ്റെടുത്തകുട്ടികളെ അഭിനന്ദിച്ച നഗരസഭാചെയര്‍മാന്‍ പ്രശ്നം അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് വാക്ക് നല്‍കിയിട്ടുണ്ട്
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments