ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ പൊന്നാനിയിൽ കുത്തിയിരിപ്പ് സമരം നടത്തി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വർദ്ധിപ്പിക്കാതെ പ്രധാനാധ്യാപകരെ കടക്കെണിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി ചമ്രവട്ടം ജങ്ഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
2016ലെ നിരക്ക് പ്രകാരമുള്ള തുകയാണ് ഇപ്പോഴും അനുവദിക്കുന്നത്. രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്.
വിലവർദ്ധനവിൻ്റെ തോതനുസരിച്ച്
ഉച്ചഭക്ഷണ തുക കാലോചിതമായി പരിഷ്കരിക്കണമെന്നും ജൂൺ മുതലുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സമരം കെ.പി.എസ്.ടി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ വി ഹസീനാബാൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ, എം പ്രജിത്കുമാർ, കെ ജയപ്രകാശ്, കെ.എം ജയനാരായണൻ, ടി.വി നൂറുൽ അമീൻ, കെ ഹനീഫ, സി റഫീഖ്, സി മോഹൻദാസ്, സോഫി ജോൺ, ജിഷ, സ്റ്റോജിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments