വെളിയങ്കോട് ഉമർ ഖാസി ആണ്ട് നേർച്ചയോടനുബന്ധിച്ച് സമൂഹ വിവാഹം നടത്തി
വെളിയങ്കോട് ഉമർ ഖാസി (റ )170 മത് ആണ്ട് നേർച്ചയോട്നുബന്ധിച് സമൂഹ വിവാഹം നടത്തി. തീര്‍ത്തും അര്‍ഹരായ നിർധനരായ യുവതികൾക്കാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവാഹം നടത്തിയത്.
സമൂഹ വിവാഹം പി. നന്ദകുമാർ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിക്കാഹ് കർമികത്തം മഹല്ല് ഖാസി ഹംസ സഖാഫിയും പ്രാര്‍ത്ഥന യൂസുഫ് അഹ്സനിയും നിർവഹിച്ചു മഹല്ല് പ്രസിഡന്റ് കെ.വി അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിനു മരക്കാർ ഹാജി സ്വാഗതം പറഞ്ഞു. അബൂബക്കർ ടി. നന്ദി പറഞ്ഞു.
ജില്ലാപഞ്ചായത്ത് മെമ്പർ സുബൈർ എ.കെ, ഗ്രാമപഞ്ചായത്ത് മെമ്പർ എന്‍ വേണു, ടിഎം സിദ്ധീഖ്, ആറ്റുണ്ണി തങ്ങള്‍, റിയാസ് പഴഞ്ഞി, ഷമീർ ഇടിയാട്ടയിൽ, എന്‍.കെ സൈനുദ്ധീൻ, മനാഫ് കെ.വി, അജ്മൽ മൊയ്തുണ്ണി ഹാജി, യൂസഫ് ഷാജി, ഹംസ തീരുവത്ത് വീട്ടിൽ, മുജീബ് കൊട്ടിലിങ്ങൾ, യൂസഫ് പുരയിൽ, കെ.പി കമറു, റാഫിപാങ്കയിൽ, ഹനീഫ കെ.വി, അൻവർ കെ.പി എന്നിവര്‍ സംസരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments