Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി കോൾ വികസനം;സമഗ്ര യോഗം ചേർന്നു


പൊന്നാനി കോൾ വികസനം;സമഗ്ര യോഗം ചേർന്നു 

പൊന്നാനി കോൾ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട കർഷകരുടെ പ്രയാസങ്ങൾ കേൾക്കാനും കോൾ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആഴ്ചയിൽ രണ്ടു ദിവസം (തിങ്കൾ, വ്യാഴം) കെഎൽഡിസി എന്‍ജിനിയറുടെ സേവനം ഉറപ്പാക്കും. സ്ഥിരം ഓഫീസ് സംവിധാനം വരുന്നതുവരെ ഈ സേവനം തുടരും. തൃശൂർ–- പൊന്നാനി കോൾ മേഖലയിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 
പൊന്നാനി കോളിലേക്ക് ഭാരതപ്പുഴയിൽനിന്ന് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കാൻ 24 കോടി ചെലവിൽ നടപ്പാക്കുന്ന ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് പദ്ധതി എത്രയും വേഗം യഥാർഥ്യമാക്കും. ഇതിനായി ജലസേചനം, കൃഷി, റവന്യൂ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യോഗം ഒക്ടോബറിൽ ചേരുമെന്ന് മന്ത്രി അറിയിച്ചു. 

കോൾ മേഖലയിലെ വികസന പദ്ധതികൾക്ക് വേഗതയില്ലെന്ന കർഷകരുടെ പരാതി മുൻനിർത്തി പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച ആർഡിഒയുടെ നേതൃത്വത്തിൽ പാടശേഖര സമിതി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗംചേരും. രണ്ടുമാസത്തിലൊരിക്കൽ കലക്ടറുടെ നേതൃത്വത്തിൽ അവലോകനം നടത്തും. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. 

ഇ ടി മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ പി നന്ദകുമാർ, എൻ കെ അക്ബർ, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ, മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു, കെഎൽഡിസി അംഗങ്ങളായ പി ജ്യോതിഭാസ്, ടി അബ്ദു, ജില്ലാ പഞ്ചായത്ത് പ്രതിനിധി വി കെ എം ഷാഫി, കോൾ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പ്തല ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു.

നടപ്പാക്കുന്നത്  298 കോടിയുടെ പദ്ധതി
റീബിൾഡ് കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ പൊന്നാനി കോൾ മേഖലയുടെ വികസനത്തിനായി 298 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കോളിലെ പ്രധാന ജലസ്രോതസ്സായ നൂറാടി തോടിന്റെയും അനുബന്ധ തോടുകളുടെയും നവീകരണം, പമ്പ് ഹൗസുകൾ, ബണ്ടുകളുടെ മേലെ നിർമിക്കുന്ന സ്ലൂയിസുകൾ, കിടനിർമാണം, റാമ്പ്, ഫാം റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ട്രാൻസ്ഫോർമറുകൾ, ലൈൻ സ്ഥാപിക്കൽ തുടങ്ങിയ ഇലക്ട്രിക്കൽ വർക്കുകൾക്കും ഡിജിറ്റൽ മാപ്പിങ്‌ സിസ്റ്റം എന്നിവക്കുമായാണ് തുക അനുവദിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments