പുറങ്ങ് വലിയറക്കൽ തോടിനു കുറുകെ നിർമ്മിച്ച തടയണ ഉൽഘാടനം ചെയ്തു
പുറങ്ങ് വലിയറക്കൽ തോടിനു കുറുകെ നിർമ്മിച്ച വെർട്ടിക്കൽ ക്രോസ് ബാർ ( തടയണ ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു .
കാഞ്ഞിരമുക്ക് പുഴയിൽ നിന്നും ഉപ്പുവെള്ളം ഈ തോടിലൂടെ കയറി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുകയും , വലിയ തോതിൽ കൃഷി ഭൂമി കൃഷിയിറക്കാൻ കഴിയാതെ തരിശായി മാറുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 21-22 വാർഷിക പദ്ധതിയിലൂടെ 8.5 ലക്ഷം രൂപ വകയിരുത്തി വിസിബി നിർമ്മാണം പൂർത്തിയാക്കിയത് .
ഘട്ടം ഘട്ട മായി ഇത്തരം പ്രശ്നങ്ങൾക്ക് ബ്ലോക്ക് പരിധിയിൽ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ സി ശിഹാബ് അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത് പ്രസിഡന്റ് സമീറ ഇളയിടത് ബ്ലോക്ക് മെമ്പർമാരായ പി നൂറുദ്ധീൻ , പി അജയൻ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ നിഷാദ് അബൂബക്കർ , ലീന മുഹമ്മദലി , ബല്‍കീസ് , ബീന ടീച്ചർ ബ്ലോക്ക് സീനിയർ ക്ലാർക്ക് പ്രവീഷ് ബാബു അടക്കമുള്ളവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments