Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വ്യാപാരിയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ എടപ്പാൾ അയിലക്കാട് സ്വദേശി പിടിയിൽ


ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം; നടുവട്ടത്ത് വ്യാപാരിയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ എടപ്പാൾ അയിലക്കാട് സ്വദേശി പിടിയിൽ


എടപ്പാള്: എടപ്പാള് നടുവട്ടത്ത് വ്യാപാരിയേയും ജീവനക്കാരനേയും സംഘം ചേര്ന്ന് മര്ദ്ദിച്ചവശരാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ.എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി മകൻ കിരൺ (22 വയസ്) എന്ന യുവാവിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്യ്തത്.

ഈ മാസം ഒക്ടോബർ ഒന്നിനാണ് സംഭവം.പ്രതികൾ ലഹരി കൈമാറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവി പതിഞ്ഞതോടെ കടയുടമയോട് ദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. പ്രതികള് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള് നല്കാത്ത വിരോധത്തില് നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് മുമ്പിലുള്ള വ്യാപാരിയുടെ കടയില് എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതി കിരണും പത്തോളം അക്രമികളും കടയിലെത്തി വ്യാപാരിയെ അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും ചെയ്തു.തുടര്ന്ന് വ്യാപാരിയും ജീവനക്കാരനും ഒന്നാം പ്രതിയുടെ വീട്ടില് എത്തി നടന്ന സംഭവങ്ങള് പറഞ്ഞ് തിരികെ കടയില് എത്തിയ സമയത്ത് പ്രതികള് വീണ്ടും എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. മാരാകായുധങ്ങളുമായി എത്തിയ പ്രതികള് ബൈക്ക് തടഞ്ഞ് നിര്ത്തി പരാതിക്കാരന്റെ ജീവനക്കാരനെ മര്ദ്ദിക്കുകയും ബൈക്കില് നിന്ന് വിലിച്ചിഴച്ച് ചവിട്ടുകയും ഇത് തടയാന് ചെന്ന വ്യാപാരിയെ ക്രൂരമായി മര്ദ്ദിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ കട ഉടമയുടെയും ജീവനക്കാരുടെയും പരാതിയിൽ രണ്ടാം പ്രതിയായ യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അയിലക്കാട് കോട്ടമുക്ക് റോഡിന്റെ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത് പ്രതിയെ തെളിവെടുപ്പ് നടത്തിയതിന് ശേഷം തീരുർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.അറസ്റ്റിലായ കിരൺ ചങ്ങരംകുളം പൊന്നാനി സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന, തട്ടിക്കൊണ്ടു പൂവൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിയുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ചങ്ങരംകുളം സി ഐ ബഷീർ ചിറക്കല്ലിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം എസ് ഐ സജീവിന്റെ നേതൃത്വത്തിൽ എസ് സി പി ഓ മാരായ ഷൈജു,സിപിഓ മാരായ ജെറോം,രാകേഷ്,സുജിത്ത്, സുധീഷ് എന്നിവരോടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.com

Post a Comment

0 Comments