പാഠ്യപദ്ധതി പരിഷ്കരണ ചർച്ച
ഏകപക്ഷീയ നീക്കത്തിൽ
കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.
പൊന്നാനി: കേരള പാഠ്യപദ്ധതി പരിഷ്കരണ സമൂഹ ചർച്ചയിൽ പൊന്നാനി ഉപജില്ലയിൽ സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ യു.ആർ.സി തലത്തിൽ ഏകപക്ഷീയമായി ഭരണപക്ഷ സംഘടനയിലെ അധ്യാപകരെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച് നടത്തിയ നീക്കം വിവാദമായി. പൊന്നാനി യു.ആർ.സിയിൽ വെച്ച് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കാണ് സ്കൂൾ അധികൃതർ പോലുമറിയാതെ ഏകപക്ഷീയ നീക്കം നടത്തിയത്.
വിഷയത്തിൽ കെ.പി.എസ്.ടി.എ പൊന്നാനി സബ് ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംഘടനയുടെ പരാതി ഭാരവാഹികൾ ബി.പി.സിക്ക് സമർപ്പിക്കുകയും ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാനകമ്മറ്റി അംഗം ടി കെ സതീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിപു ജോൺ, എം പ്രജിത് കുമാർ, സബ് ജില്ല പ്രസിഡൻ്റ് വി പ്രദീപ് കുമാർ, സ്റ്റോജിൻ പ്രതിഷേധത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments