റവന്യൂ ജില്ലാ ശാസ്ത്രമേളയില് പങ്കെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് ശാസ്ത്രമേളയില് വിദ്യാര്ത്ഥികള്ക്ക് ഭക്ഷണം നല്കുന്നത്. രണ്ട് ദിവസത്തെ മേളയില് 3800 ഓളം വരുന്ന വിദ്യാര്ത്ഥികളടക്കം എണ്ണായിരത്തിലധികം പേര്ക്കാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്. പോര്ക്കളേങ്ങാട് മുരളീധരന് നായരുടെ നേതൃത്വത്തിലാണ് സ്വാദൂറും ഉച്ചഭക്ഷണം തയ്യാറാക്കിയത്.
ശാസ്ത്രമേളയുടെ ആദ്യ ദിനം സാമ്പാര്, ഉപ്പേരി, എലിശ്ശേരി, അച്ചാര് എന്നീ വിഭവങ്ങളോടെ രുചികരമായ ഭക്ഷണമാണ് തയ്യാറാക്കിയത്. സ്വാദിഷ്ഠമായ ഭക്ഷണം കൂടി ഒരുങ്ങിയപ്പോള് മേള ആവേശഭരിതമായി. സമാപനദിവസം മോരുകറി, അവിയല് ഉപ്പേരി, അച്ചാര് എന്നിവയാണ് വിഭവങ്ങളിലെ താരങ്ങള്. മുരളീധരന് നായരുടെ വസതിയില് തയ്യാറാക്കിയ ഭക്ഷണം അഞ്ച് മത്സര വേദികളിലെത്തിച്ച് ബൊഫേ രീതിയിലാണ് വിതരണം ചെയ്യുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments