Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മണ്ഡലകാലം ഭക്തി നിർഭരമാക്കി മലബാറിൽ കർപ്പൂരാഴി


മണ്ഡലകാലം ഭക്തി നിർഭരമാക്കി മലബാറിലെ ക്ഷേത്രങ്ങളിൽ കർപ്പൂരാഴി പ്രദക്ഷിണം പ്രാധാന്യമേറുന്നു.

 കോടത്തൂർ ചാലുകുളങ്ങര അയ്യപ്പ അഖണ്ഡനാമ സംഘത്തിന്റെ നേതൃത്വത്തിൽ വൽസലകുമാറാണ് ഈ ചടങ്ങിന് മുഖ്യ കാർമ്മികനായി എത്തുന്നത്. ശബരിമലയിൽ കണ്ട കർപ്പൂരാഴിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു തന്നെ ആദ്യമായി സന്നിധാനത്തിൽ തന്നെ പ്രദക്ഷിണം സമർപ്പിച്ച ചാലുകുളങ്ങര അയ്യപ്പ സംഘത്തിന് പിന്നീട്  മണ്ഡലകാലത്തിൽ മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും കർപ്പൂരാഴിക്ക് വൻ ഭക്തി നിർഭരമായ സ്വീകരണമാണ് ലഭിച്ചു വരുന്നത്. പല പ്രധാന ക്ഷേത്രങ്ങളിലും അയ്യപ്പൻ വിളക്ക് പോലെ തന്നെ വ്രത വിശുദ്ധിയോടെ ഏറെ വിശേഷത്തോടെ വാദ്യഘോഷങ്ങൾക്കൊപ്പം താല അകമ്പടികളും ശരണം വിളികളുമായി എഴുന്നൊള്ളിപ്പായി കർപ്പൂരാഴി മണ്ഡലമാസ ചടങ്ങായി മാറി. ചാലുകുളങ്ങര, പെരുമുടിശ്ശേരി ഗുരുസ്വാമിമാരുടെയും അയ്യപ്പ ഭക്തരുടെയും ശരണഘോഷങ്ങളുടെ മുഴക്കത്തിൽ ഭക്തരെ ഭക്തിയുടെ നിറവിലെത്തിക്കാൻ കർപ്പൂരാഴിക്ക് സാധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments