ജലജീവൻ മിഷൻ ‘കിറ്റി ഷോ’ സംഘടിപ്പിച്ചു.
ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനായി സ്‌കൂളുകളിൽ ‘കിറ്റി ഷോ’ സംഘടിപ്പിച്ചു. ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണസഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
വിനോദ് നരനാട്ടാണ് കിറ്റി ഷോയുമായി പഞ്ചായത്തിലെ സ്‌കൂളുകളിലെത്തിയത്. കിറ്റി ഷോയുടെ പഞ്ചായത്തുതല ഉദ്ഘാടനം യു എം എം യു പി സ്കൂളിൽ വെച്ച് വെളിയൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശ്രീ കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഷീജ ടീച്ചർ പരിവാടി അധ്യക്ഷത വഹിച്ചു. യു എം എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ലിജോ പരിപാടിക്ക് സ്വാഗതം പറഞ്ഞു വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചു സ്കൂളുകളായി ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ വിനോദ് നരനാട്ട് നേതൃത്വത്തിൽ കിറ്റി ഷോ അവതരിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments