നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (കാപ്പ) ചുമത്തി നാട് കടത്തി.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് ദേശത്ത് തെക്കൂട്ട് വീട്ടിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് നബീൽ (26) നെ ആണ് കാപ്പ ചുമത്തി നാടുകടത്തിയത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ ,മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ നിരവധി കേസുകളിൽ ഉൾപെട്ട പാലപ്പെട്ടി തട്ടുപ്പറമ്പ് ദേശത്ത് തെക്കൂട്ട് വീട്ടിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് നബീൽ (26) ആണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക് വിലക്കി തൃശൂർ റേഞ്ച് ഡി ഐ ജി, പുട്ട വിമലാദിത്യ IPS ഉത്തരവിറക്കിയത്. ഗുണ്ടാ അക്രമങ്ങളെ തടയുന്നതിനായി ബഹു : മലപ്പുറം ജില്ല പോലീസ് മേധാവി ശ്രീ സുജിത്ത് ദാസ് IPS മുഖേന സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഈ നാടുകടത്തൽ നടപടി . നിരവധി കേസുകളിലെ പ്രതിയായ നബീലിന് ഒരു വർഷത്തേക്ക് ഇനി മലപ്പുറം ജില്ലയിൽ പ്രവേശിക്കാനാവില്ല. പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലോ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments