Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശബരിമലയിലെക്ക് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കണം

ശബരിമലയിലെക്ക് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കണം

പൊന്നാനി: മുൻവർഷങ്ങളിൽ പൊന്നാനിയിൽ നിന്നും ശബരിമലയിലേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ്സുകൾ നിർത്തലാക്കിയത് പുനരാരംഭിക്കണം എന്നാ ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.
പൊന്നാനി ഡിപ്പോയിൽ നിന്ന് സർവ്വീസുകൾ ആരംഭിച്ച് ശബരിമല ഇടത്താവളമായ ചമ്രവട്ടം അയ്യപ്പൻ കാവ് ക്ഷേത്രം വഴി ശബരിമലയിലെക്ക് ദിവസവും സർവ്വീസ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടു. 
പൊന്നാനിയിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ നിരവധി സർവ്വീസുകൾ പുനരാരംഭിക്കണമെന്നും, ബസ് സ്റ്റേഷന്റെ പുറകിൽ സ്റ്റേഷൻ കോപൗണ്ടിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും താവളമായി മാറുന്നതിന് ശക്തമായി നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. 
ബസ് സ്റ്റേഷന്റെ വിശാലമായ അഞ്ച് ഏക്കർ സ്ഥലത്ത് നാടിനും, പുതിയ തലമുറക്കും ഉപകാരപ്രദമാകുന്ന ഷോപ്പിംഗ് കോംപ്ലക്സുകളും, മറ്റു പദ്ധതികൾക്കും നടപ്പിലാക്കാവുന്ന പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.
പൊന്നാനി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ മഴ വെള്ളവും ചളിയും കെട്ടിനിൽക്കുന്നത് പരിഹരിക്കാനും സ്റ്റേഷന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുവാനും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്,  ഡി.സി.സി എക്സിക്യുട്ടിവ് അംഗം സുരേഷ് പുന്നക്കൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ.പവിത്രകുമാർ, പൊന്നാനി മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ്, ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡണ്ട് എൻ.പി.നബീൽ, ആർ.വി.മുത്തു, റഹിം കടവനാട്, ഫജറു പട്ടാണി എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments