Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കിസാൻ മേള സംഘടിപ്പിച്ചു


കിസാൻ മേള സംഘടിപ്പിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ  പരിപാലന സമിതിയും സംയുക്തമായി കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് കിസാൻ  മേള സംഘടിപ്പിച്ചു. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ, നഴ്സറികൾ , ജൈവ ഉൽപാദന ഗ്രൂപ്പുകൾ എന്നിവയുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു. കേരള കാർഷിക സർവകലാശാല , കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിലെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. മേള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി. കെ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.രാമദാസ് മാസ്റ്റർ, താജുന്നീസ പി.വി., ബ്ലോക്ക് മെമ്പർമാരായ അജയൻ പുത്തൻപുരയ്ക്കൽ, പി.റംഷാദ്, നൂറുദ്ദീൻ പോഴത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ എം കെ സുബൈർ, സുരേഷ് കാക്കനാത്ത് ,  രാജൻ.പി, കെ എം അനന്തകൃഷ്ണൻ ,  യൂസഫലി പി.പി., രാമകൃഷ്ണൻ , അയിരൂർ മുഹമ്മദാലി കമറുദ്ദീൻ എന്നിവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടിഡയറക്ടർ ബീന. എസ്. പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം.വി. വിനയൻ സ്വാഗതവും മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു പി എസ് സി നന്ദിയും പറഞ്ഞു. നെൽകൃഷി, പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ ഡോ.ധനലക്ഷ്മി, ഡോ. നാജിത എന്നിവർ വിഷയമവതരിപ്പിച്ചു.
വിവിധ പഞ്ചായത്തുകളിൽ നിന്നായി 350 ഓളം കർഷകർ മേള സന്ദർശിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments