Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ ഷാനവാസ് അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു

നരണിപ്പുഴ ഷാനവാസ് അനുസ്മരണാർത്ഥം ചലച്ചിത്രമേള സംഘടിപ്പിക്കുന്നു


അന്തരിച്ച നാടിന്റെ കലാകാരൻ നരണിപ്പുഴ ഷാനവാസ് അനുസ്മരണാർത്ഥം 2023 ജനുവരി 7,8 തിയ്യതികളിൽ കോതമുക്കിൽ വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്. കേരള ചലച്ചിത്ര അക്കാദമിയും ലൈസർ കലാസാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആരംഭിക്കും ഞായറാഴ്ച രാത്രി അനുസ്മരണ സമ്മേളനത്തോടെ സമാപിക്കും.

കൂടുതൽ വിപുലമായ രീതിയിൽ വരും വർഷങ്ങളിൽ നടത്താനുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കത്തിലേക്ക്  ചുവട് വെക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളം ദേശീയ - അന്തർദേശീയ സിനിമകൾ കാണാനും ആസ്വദിക്കാനും ചലച്ചിത്രമേളയിൽ അവസരമൊരുക്കിയിട്ടുണ്ട്.


സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.പി.കെ.ഖലീമുദ്ധീൻ, സിനിമാ നിരൂപകൻ വി.മോഹനകൃഷ്ണൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്യാംപ്രസാദ്, പൊന്നാനി എം.ഇ.എസ് കോളേജ് അസി.പ്രൊഫ. റിയാസ് പഴഞ്ഞി, സിനിമാ സംവിധായകൻ ഷാനവാസ്.കെ.ബാവക്കുട്ടി, നിരൂപകൻ സഫറാസ് അലി എന്നിവർ  വിവിധ സെഷനുകളിലായി പങ്കെടുക്കും.

മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ CP അഭിലാഷ്, ജിഷ്ണു, രോഹിത്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments