സമസ്ത ആദർശ സമ്മേളനം: വിളംബര റാലി നടത്തി
ഞായറാഴ്ച കോഴിക്കോട് നടക്കുന്ന സമസ്ത ആദർശ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പൊന്നാനിയിൽ വിളംബര പ്രഭാതഭേരി നടത്തി. വലിയ ജുമാമസ്ജിദിൽ മഖ്ദൂം മഖാം സിയാറത്തോടെ തുടക്കമായി. ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ടി.എ റഷീദ് ഫൈസി, എ.എം ഹസ്സൻ ബാവ ഹാജി, സി.കെ റഫീഖ്, വി.എ ഗഫൂർ, ഇ.കെ ജുനൈദ്, ടി.കെ ഹബീബ്എ റഹ്മാൻ, നൗഫൽ ഹുദവി, എ.എം ശൗക്കത്തലി, സി അസ് ലം, തംജീദ് റഹ്മാൻ നേതൃത്വം നൽകി. മഹല്ല് തല ബഹുജന സംഗമങ്ങളും നടത്തി. പ്രചരണ വാഹനജാഥ നാളെ രാവിലെ പൊന്നാനി റൈഞ്ചിൽ തുടങ്ങും. പുതുപൊന്നാനി റൈഞ്ച് സമാപനം 6.30ന് ബസ്റ്റാന്റിൽ നടക്കും. ഖാസിം ഫൈസി പോത്തന്നൂർ മുഖ്യപഭാഷണം നടത്തും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments