പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പെരുമ്പടപ്പ് : റൈറ്റ്സ് പാലിയേറ്റീവ് & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ "പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് കെ എം എം സ്കൂളിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 82 പേർ രജിസ്റ്റർ ചെയ്യുകയും 62 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട് ജോ സെക്രട്ടറി അമീൻ മാറഞ്ചേരി കോഡിനേറ്റർമാരായ ജവാദ് പൊന്നാനി ആരിഫ മാറഞ്ചേരി ജസീന ഹസ്ന എന്നിവരും പാലിയേറ്റീവ് വളണ്ടിയർമാരായ റൈറ്റ്സ് പ്രസിഡന്റ് കൈതകാട്ടയിൽ മൊയ്‌ദു, സെക്രട്ടറി ഇബ്രാഹിംകുട്ടി മാസ്റ്റർ, ട്രഷറർ സഗീർമാസ്റ്റർ,ദിനേശ് ചൂൽപ്പുറത്ത്, വി. വി ഷബീർ, ഷഫീക്ക് ചന്ദനത്ത്, ദില്ഷാദ് ചെങ്ങനത്ത്, ഇർഷാദ് കാട്ടിലവളപ്പിൽ എന്നിവർ സംസാരിച്ചു റൈറ്റ്സ് എസ്.ഐ. പി, വനിതവിങ്, കെ. എം. എം സ്കൂളിലെ എസ്. പി. സി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി
ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിൽ 12 വനിതകളും രക്തം ദാനം ചെയ്തു. ക്യാമ്പിൽ രക്തദാനം ചെയ്ത 32 പേർ അവരുടെ ആദ്യ രക്തദാനമണ് നിർവഹിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments