ഗ്രാമപഞ്ചായത്ത് മുതൽ കേന്ദ്ര ഗവണ്മെന്റ് വരെയുള്ള വിവിധ സർക്കാറുകളുടെ അനാസ്ഥക്കെതിരെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ്‌മോഹൻ ഉത്ഘാടനം ചെയ്തു. ഐ.പി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി അനന്തമായി നീട്ടി കൊണ്ടുപോകുന്നത് അവസാനിപ്പിക്കുക, തെരുവ് നായ വിഷയത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുക, കേടുവന്ന സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി മാധവൻ, അഡ്വ. കെ.എ ബക്കർ, ഹിളർ കാഞ്ഞിരമുക്ക്, എം.ടി ഉബൈദ്, കെ.കെ അബ്ദുൽ ഗഫൂർ, സുലൈഖ റസാക്, ഷിജിൽ മുക്കാല, സംഗീത രാജൻ എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ, വെട്ടം ആലിക്കോയ, വി.കെ.എം ഷാഫി, സിദ്ധീഖ് പന്താവൂർ, മുസ്തഫ വടമുക്ക്, എ.കെ ആലി, കെ.ടി അബ്ദുൽ ഗനി, ടി ശ്രീജിത്ത്, കെ.സി ശിഹാബ്, പി നൂറുദ്ധീൻ, പി റംഷാദ്, ടി.കെ അബ്ദുൽ ഗഫൂർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കാദർ ഏനു, എൻ പോക്കർ, ഹൈദരലി മാസ്റ്റർ, ശ്യാം പറയരിക്കൽ, കണ്ണൻ നമ്പ്യാർ, യദു കൃഷ്ണ, ആഷിഫ് പൂക്കരത്തറ, അബ്ദുറഹിമാൻ പാലക്കൽ, ഗിരീഷ് കുമാർ, എം.ടി നജീബ്, നൗഷാദ് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments