'സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം ' എന്ന പ്രമേയത്തിൽ SYS പൊന്നാനി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ RV പാലസിനടുത്ത് പ്രത്യേകം സജമാക്കിയ ഓഫീസ്, SYS മലപ്പുറം വെസ്റ്റ് ജില്ല ഫൈനാൻ സ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ലത്വീഫി, ഖാദർ പാറ, SYS പൊന്നാനി സോൺ പ്രസിഡണ്ട് അബ്ദുൽ കരീം സഅദി , ജനറൽ സെക്രട്ടറി ഷക്കീർ KV, ഫൈനാൻസ് സെക്രട്ടറി ഷക്കീർ മള്ഹരി , ഉസ്മാൻ കാമിൽ സഖാഫി, , നിഷാബ് മാറഞ്ചേരി, നൗഫൽ വെളിയങ്കോട്,ഷമീർ വടക്കേപുറം തുടങ്ങിയവർ നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത്, SYS, SSF തുടങ്ങിയ പ്രാസ്ഥാനിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.
ജനുവരി 29ന് ഞായറാഴ്ച പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ചാണ്, വൈവിധ്യമാർന്ന സെഷനുകൾ ഉൾപ്പെടുത്തിയുള്ള പരിപാടി നടക്കാനിരിക്കുന്നത് .പരിപാടിയുടെ വിജയത്തിനായി സോൺ പരിധിയിലെ 4 സർക്കിളുകൾ കേന്ദ്രീകരിച്ച്, സ്വാഗത സംഘത്തിനു കീഴിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും അനുബന്ധ പദ്ധതികളുമാണ് നടന്നു വരുന്നത് .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments