സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്.
മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണ വില ഉയരാൻ കാരണമായത്.
ഇതിന് മുൻപ് ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments