മാധ്യമങ്ങൾ ജനങ്ങളുടെ നാവായി മാറണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങൾ ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു
തിരുവനന്തപുരത്ത് നടന്ന കേരള മീഡിയ പേഴ്സൺസ് യൂണിയൻ അർദ്ധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിന് മുമ്പിൽ വാർത്തകൾ സത്യസന്ധ്യവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുവാൻ കഴിയുമെന്ന് ഉറപ്പ് വരുത്തുവാൻ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ എം പി. യു സംസ്ഥാന പ്രസിഡന്റ് എം റഫീഖ് അദ്ധ്യക്ഷനായി. അഡ്വ എം വിൻസന്റ് എം എൽ എ, ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ , സി പി ഐ . ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.പുഷ്പലത, നഗരസഭാംഗം എസ് എം ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
'മാധ്യമ പ്രവർത്തകരും ട്രേഡ് യൂണിയനും , സെമിനാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ , സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി .ജയൻബാബു, ഐ എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ജെ.ജോസഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മാഹീൻ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ അബൂബക്കർ വിഷയാവതരണം നടത്തി.അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സംഘടനാ റിപ്പോര്‍ട്ട്, ചര്‍ച്ച, മറുപടി എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
സമ്മേളന ദിവസം രാവിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ പ്രതിനിധികളെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് കെ.എം.പി. യു പതാക ഉയർത്തി. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു സ്വാഗതവും, ട്രഷറർ ഷാഫി ചങ്ങരംകുളം നന്ദിയും രേഖപ്പെടുത്തി.
മെമ്പർമാർക്ക് സി-ഡിറ്റ് കേരളയിൽ നിന്നുള്ള ഐ.ഡി. കാർഡ്കൾ സമ്മേളനത്തിൽ മന്ത്രി വിതരണം ചെയ്തു.
വിവിധ ജില്ലകളിലായി ആരംഭിക്കുന്ന മീഡിയ ഹൗസിന്റെ ലോഗോ പ്രകാശനം കോര്‍ കമ്മിറ്റി ചെയര്‍മാന്‍ വി.സെയ്ദും എന്‍ജിഒ പ്രഖ്യാപനം പൊജക്ട് കോഡിനേറ്റര്‍ ജോയി മാത്യുവും നിര്‍വഹിച്ചു., സംസ്ഥാന കോർ കമ്മറ്റി ചെയർമാൻ വി സെയ്ദ് , സംസ്ഥാന കോർ കമ്മിറ്റി കൺവീനർ പീറ്റർ ഏഴിമല, പ്രൊജക്ട് കോർഡിനേറ്റർ ജോയിമാത്യൂ ,എന്നിവർ സംസാരിച്ചു. പതിനാല് ജില്ലകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments