Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

SYS യൂത്ത് പാർലമെൻ്റ് പോസ്റ്റ് കൺവീൻ സംഘടിപ്പിച്ചു

 

SYS യൂത്ത് പാർലമെൻ്റ് പോസ്റ്റ് കൺവീൻ സംഘടിപ്പിച്ചു

 'സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം ' എന്ന പ്രമേയത്തിൽ കഴിഞ്ഞ ജനുവരി 29 ന്  നടന്ന യൂത്ത് പാർലമെൻ്റിൻ്റെ അനുബന്ധ സംഗമം സ്പാർക്കിൾ അയിരൂർ  വാദീ മർവ്വയിൽ വെച്ച് നടന്നു. തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ SYS സ്റ്റേറ്റ്  എക്സിക്യൂട്ടീവ് അംഗം എ.എ.ജഅഫർ ചേലക്കര വിഷയാവതരണം നടത്തി.SYS സോൺ പ്രസിഡണ്ട് അബ്ദുൽ കരീം സഅദിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഡോ.അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു.

സാമൂഹിക, സാംസ്കാരിക,   വിദ്യാഭ്യാസ രംഗങ്ങളിലെ ചിന്താപരമായ ഇടപെടലുകൾക്കും വികസന കാഴ്ചപ്പാടുകളിലെ നൂതന ആശയങ്ങൾക്കും യുവ തലമുറക്ക് ദിശാബോധം നൽകുന്ന  ചർച്ചകളും പദ്ധതികളും സംഘടന ഏറ്റെടുത്ത് നടത്തുന്നതിൻ്റെ ഭാഗമായാണ് യൂത്ത് പാർലമെൻ്റുകൾ സംഘടിപ്പിക്കപ്പെട്ടത്.
 തുടർ പദ്ധതികളും മറ്റും വിശദമായ ചർച്ചക്ക് വിധേയമാക്കിയാണ് സ്പാർക്കിൾ പ്രോഗ്രാം സമാപിച്ചത്.
 അശ്റഫ് ബാഖവി അയിരൂർ,സക്കീർ KV ചമ്രവട്ടം, നിഷാബ് നാലകം സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments