Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുണൈറ്റഡ് മാറഞ്ചേരിയുടെ യൂണിഫെസ്റ്റ് സംഘടിപ്പിച്ചു


യുണൈറ്റഡ് മാറഞ്ചേരിയുടെ യൂണിഫെസ്റ്റ് സംഘടിപ്പിച്ചു


UAE മാറഞ്ചേരി പഞ്ചായത്ത് പ്രവാസി സംഘടനയായ യുണൈറ്റഡ് മാറഞ്ചേരി യുടെ ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും യൂണീ ഫെസ്റ്റ് എന്ന പേരിൽ  ദുബായിൽ നടന്നു. മാറഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീമതി  സമീറ ഇളയേടത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജീഷ് തെക്കേകര യുടെ അധ്യക്ഷതയിൽ ചീഫ് കോർഡിനേറ്റർ യാസിർ അബ്ദുൽ കരീം വാർഷിക റിപ്പോർട്ടും അബ്ദുൽ റഷീദ് എം.ടി. സാമ്പത്തിക റിപ്പേർട്ടും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി യാസിർ അബ്ദുൽ കരീം (പ്രസിഡണ്ട്) മുരളീധരൻ, സലീം ചൂലയിൽ, സൽമ നവാസ് ( വൈസ് പ്രസിഡണ്ടുമാർ) , വിജീഷ്( ജനറൽ സെക്രട്ടറി) ഗിരീഷ് ചേന്ദംകുളത്ത്, ഹാഫിസ് അബ്ദുറഹ്മാൻ, പ്രമീള മുരളീധരൻ( ജോ. സെക്ടട്ടറിമാർ) മനോജ് എളമന ( ചീഫ് കോർഡിനേറ്റർ) ഉമർ മുക്താർ, ലിജിത്ത്, സമീറ യാസിർ ( അസി. കോർഡിനേറ്റേർസ്), അജീഷ് ( ട്രഷറർ) സുനിൽ കാക്കൊള്ളി, ഇസ്മായിൽ വി ( ജോ. ട്രഷറർമാർ) എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദ് കുട്ടി കാട്ടിൽ, അബ്ദുൽ ഹക്കീം,  നിയാസ്, എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് കുട്ടി, അബ്ദുൽ ഹക്കിം,  ഇബ്രാഹിം ബാപ്പു, ഹനീഫ മുള്ള ത്തേൽ എന്നിവർ പ്രസംഗിച്ചു. യുണൈറ്റഡ് മെമ്പർമാരുടെയും കുട്ടികളുടെയും  കലാ പരിപാടികളും അരങ്ങേറി. മനോജ് എളമന സ്വാഗതവും വിജീഷ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments