ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി മലപ്പുറം ബജറ്റ് ടൂറിസം സെൽ
മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.
ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സിയാറത്ത് യാത്രകൾ വിജയകരമായാൽ ദീർഘ ദൂര യാത്രകളും വിശ്വാസികൾക്കായി ഒരുക്കുമെന്ന് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. യാത്രയുടെ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447203014.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments