വെളിയങ്കോട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി.
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം ആർദ്രം പദ്ധതിയിലൂടെ കൂടുതൽ സൗകര്യങ്ങളോടുകൂടി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടുന്ന ആശുപത്രി കൂടുതൽ രോഗി സൗഹൃദമായി മാറുന്നതിനോടൊപ്പം, പുതുതായി ലാബ് സൗകര്യം, ഫാർമസി നവീകരണം, ഇ - ഹെൽത്ത് ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും, കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനവും, മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തല പരിപാടിയിൽ ആരോഗ്യ മന്ത്രി ഡോ : വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു.
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ പൊന്നാനി എം.എൽ.എ. ശ്രീ പി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തന ങ്ങൾക്കായി 2,230,228 രൂപ ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടും 1,400,000 രൂപ സർക്കാർ ഫണ്ടും ഉപയോഗപ്പെടുത്തി കൊണ്ടാണ് പ്രവർത്തി പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 4 വർഷമായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഈവനിംഗ് ഒ. പി സൗകര്യം ലഭ്യമാക്കി വരുന്നുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ തണൽ പരിരക്ഷ ഹോം കെയർ പദ്ധതി നടപ്പിലാക്കി വരുന്നു.
വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര, റംസി റമീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. സുബൈർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വേണുഗോപാൽ, ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം . അനന്തകൃഷ്ണൻ, വിവിധ രാഷ്രീയ കക്ഷി പ്രതിനിധികളായ കെ.കെ. ബീരാൻക്കുട്ടി, സുനിൽ കാരാട്ടേൽ, ടി.പി. കേരളീയർ, ടി.കെ ഫസലു റഹ്മാൻ, കെ.വി. പ്രഭാകരൻ, വി.പി. അലി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത, മെഡിക്കൽ ഓഫീസർ ഡോ: ജസീന ഹമീദ്, ഡേ: ഷാരിജ, ഹെൽത്ത് ജൂനിയർ സൂപ്രണ്ട്, അരുൺ ലാൽ ഇൻസ്പെക്ടർ ജോയ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധൻ, സുമിത രതീഷ്
റസ്ലത്ത് സെക്കീർ, ഷീജ സുരേഷ് റമീന ഇസ്മയിൽ, താഹിർ തണ്ണിത്തുറക്കൽ, ഷരീഫ മുഹമ്മദ്, പ്രിയപി, ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ, H MC അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments