മന്ത്രിസഭാ വാർഷികം: മലപ്പുറം ജില്ലാതല ആഘോഷങ്ങൾക്ക് വേദിയാകാൻ ഒരുങ്ങി പൊന്നാനി
ഒരാഴ്ച നീളുന്ന സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾക്ക് വേദിയാകാൻ ഒരുങ്ങി പൊന്നാനി എ.വി ഹയർ സെക്കണ്ടറി സ്കൂൾ. കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘാടക സമിതി യോഗം പുരോഗതി വിലയിരുത്തി.
പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 4 മുതൽ 10 വരെയായി നടക്കുന്ന എന്റെ കേരളം മെഗാ മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദർശന - വിവണന സ്റ്റാളുകൾ, ഭക്ഷ്യ മേള, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
'യുവതയുടെ കേരളം' എന്നതാണ് ഇക്കുറി മേളയുടെ പ്രധാന തീം. ഒപ്പം 'കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു ഉപതീമും ഉണ്ടായിരിക്കും.
സംസ്ഥാന സർക്കാരിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള 100 ലധികം സ്റ്റാളുകൾ മേളയോടനുബന്ധിച്ച് സജീകരിക്കും. 100 ലധികം വിപണന സ്റ്റാളുകളും ഉണ്ടാകും.
മേളയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത് കിഫ് ബി യുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആണ്. എഴ് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാർ ചൗധരി, എ.ഡി.എം എന്‍.എം മെഹറലി, സബ് കലക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ്,
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ
അഡ്വ. ഇ. സിന്ധു, സി. രാമകൃഷ്ണൻ,
വെളിയകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേയിൽ, ത്രിതല പഞ്ചായത്ത് - നഗരസഭ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ട്രിപ്പിൾ ഐ.സി. പ്രോജക്ട് കോർഡിനേറ്റർ എൻ. വിജേഷ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments