ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 99 വിവാഹങ്ങളും 482 ചോറൂണ്‍ വഴിപാടുകളും
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ഇന്നലെ വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.
വിവാഹത്തിരക്കും ദര്‍ശനത്തിരക്കും ഏറിയതില്‍ ക്ഷേത്രവും പരിസരത്തും ഭക്തരെകൊണ്ട് നിറഞ്ഞു. 99 വിവാഹങ്ങളും 482 ചോറൂണ്‍ വഴിപാടുകളും ഉണ്ടായി.
57.81 ലക്ഷത്തിന്‍റെ വഴിപാടുകള്‍ നടന്നു. 19.85 ലക്ഷത്തിന്‍റെ തുലാഭാരവും 15.32 ലക്ഷത്തിന്‍റെ നെയ്‌വിളക്ക് വഴിപാടുമുണ്ടായി. ക്ഷേത്ര നടപന്തലും പരിസരവും ഭക്തരേയും വിവാഹ പാര്‍ട്ടിക്കാരേയുംകൊണ്ട് നിറഞ്ഞു.
പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിറഞ്ഞതോടെ ഔട്ടര്‍ റിംഗ്‌റോഡില്‍ വാഹനങ്ങള്‍ നിറഞ്ഞു. പൊതു അവധിയായതിനാല്‍ വിഐപി ദര്‍ശനം ഉണ്ടായില്ല. ഇതുകാരണം സാധാരണക്കാരായ ഭക്തര്‍ക്ക് മണിക്കൂറുകളോളം വരി നില്‍ക്കേണ്ട സ്ഥിതി ഒഴിവായി. ഉച്ചക്ക് രണ്ടോടെ ക്ഷേത്രനട അടച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments