അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഗുരുവായൂര്‍ റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തി
റെയില്‍വേ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഗുരുവായൂര്‍ സ്റ്റേഷനെ ഉള്‍പ്പെടുത്തിയതിന് അംഗീകാരം ലഭിച്ചതായി ടി.എൻ.പ്രതാപൻ എം പി അറിയിച്ചു.
ഈ പദ്ധതിയിലൂടെ ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. കേരളത്തിലെ 34 സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 90 സ്റ്റേഷനുകളുടേയും മാസ്റ്റര്‍പ്ലാനുകള്‍ റെയില്‍വേ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ 35 എണ്ണത്തിന്‍റെ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും മറ്റുള്ളവയുടെ നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ പുതുക്കുന്നതിനും പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സ്റ്റേഷനുകളില്‍ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, സര്‍കുലേറ്റിംഗ് ഏരിയ മെച്ചപ്പെടുത്തല്‍, വിപുലമായ പാര്‍ക്കിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍, അറിയിപ്പുകള്‍ നല്‍കാനുള്ള ഡിജിറ്റല്‍ സൗകര്യം, അറിയിപ്പ് ബോര്‍ഡുകള്‍, പ്ലാറ്റുഫോമും മേല്‍ക്കൂരയും വികസിപ്പിയ്ക്കല്‍, സ്റ്റൈൻലെസ്സ് സ്റ്റീല്‍ ബെഞ്ചുകളും വാഷ് ബേസിനുകളും മികച്ച വെളിച്ച സംവിധാനം, സിസിടിവി എന്നിവയുണ്ടാകും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments