Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭിന്നശേഷി കുട്ടികൾക്ക് ആശ്വാസമാകാൻ പുന്നയൂർക്കുളത്ത് ബഡ്സ് സ്കൂൾ


ഭിന്നശേഷി കുട്ടികൾക്ക് ആശ്വാസമാകാൻ പുന്നയൂർക്കുളത്ത് ബഡ്സ് സ്കൂൾ

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസത്തിനായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ ഒരുങ്ങുന്നു. 54.96 ലക്ഷം രൂപ വിനിയോഗിച്ചാണ് ബഡ്സ് സ്കൂളിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഉക്കയിൽ ഹബീബ് റഹ്മാൻ എന്ന മനുഷ്യ സ്നേഹി പഞ്ചായത്തിന് സൗജന്യമായി നൽകിയ ചമ്മന്നൂരിലെ 26 സെന്റ് സ്ഥലത്താണ് 3660 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മനോഹരവും വിശാലവുമായ ബഡ്സ് സ്കൂൾ തയ്യാറാക്കിയത്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആദ്യത്തെ ബഡ്സ് സ്കൂളാണ് പുന്നയൂർക്കുളത്ത് യാഥാർത്ഥ്യമാകുന്നത്. 

തെറാപ്പി റൂം,സ്റ്റാഫ് റൂം ഓഫീസ് റൂം, നാല് ക്ലാസ് റൂം , 4 ടോയ്ലറ്റ് കുട്ടികൾക്കുള്ള ഇരിപ്പിടം, അടുക്കള, ഡൈനിങ്ങ് ഹാൾ, വർക്ക് ഏരിയ, വരാന്ത,സ്റ്റോർ റൂം, വാഷ് ഏരിയ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ മനോഹരമായ പടിപ്പുരയും തയ്യാറാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടിനുള്ളിൽ ഒതുക്കി നിർത്താതെ അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനും അറിവിന്റെ ലോകം തുറന്ന് നൽകുന്നതിനുമാണ് ബഡ്സ് സ്കൂൾ ലക്ഷ്യം വെക്കുന്നത്.നിർമ്മാണം പൂർത്തീകരിച്ച ബഡ്സ് സ്കൂളിൽ ഇന്റീരിയൽ വർക്ക് പൂർത്തീകരിച്ച ശേഷം ഉടൻ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments