കുന്നംകുളം നഗരസഭ ബസ് ടെര്‍മിനലില്‍ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാൻ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു.
പടിഞ്ഞാറേ കവാടത്തിനടുത്താണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ഇതിന് പുറമെ ബസ് സ്റ്റാന്‍ഡിലും ഒന്നിലധികം പൊലീസുകാരുടെ സേവനമുണ്ടാകും. യാത്രക്കാര്‍ക്ക് എയ്ഡ് പോസ്റ്റില്‍ നേരിട്ടെത്തി പരാതി അറിയിക്കാം.
സാമൂഹിക വിരുദ്ധരുടെ ശല്യം, ലഹരി പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയുണ്ടായാല്‍ യാത്രക്കാര്‍ക്ക് പൊലീസിനെ അറിയിക്കാനും എയ്ഡ് പോസ്റ്റില്‍ സൗകര്യമുണ്ട്. ഇത് സജ്ജമായതോടെ കുട്ടികള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
നഗരസഭ ചെയര്‍പേഴ്സൻ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, പി.കെ. ഷെബീര്‍, എ.സി.പി സി.ആര്‍. സന്തോഷ്, കൗണ്‍സിലര്‍മാരായ എം.വി. വിനോദ്, ടി.ബി. ബിനീഷ്, സനല്‍, നഗരസഭ സെക്രട്ടറി വി.എസ്. സന്ദീപ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments