ഗുരുവായൂരിൽ ഫിഷറീസ് വകുപ്പിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം വരുന്നു
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം വരുന്നു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) കീഴിൽ ട്രെയിനിങ് കം എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിന് തീരുമാനമായി. ഗുരുവായൂർ മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് എൻ കെ അക്ബർ എംഎൽഎ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി സെക്രട്ടറിയേറ്റിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. ഗുരുവായൂരിൽ നടന്ന 'തീരസദസ്സ്' പരിപാടിയിലും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. തീരദേശ ജനതയുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്.
ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ ആറ് മാസവും ഒരു വർഷവും നീണ്ടുനിൽക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾ ഉൾകൊള്ളിച്ചാണ് സ്ഥാപനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലായ് 24ന് നിലവിൽ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗവ: റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിക്കും. കാലതാമസം നേരിടാതെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എംഎൽഎ പറഞ്ഞു.
സെക്രട്ടേറിയേറ്റിൽ ചേർന്ന യോഗത്തിൽ കുഫോസ് രജിസ്ട്രാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉൾപ്പെടെ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments