Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 1199-ാമാണ്ടത്തെ പഞ്ചാംഗം പ്രകാശനം ചെയ്തു.


ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 1199-ാമാണ്ടത്തെ പഞ്ചാംഗം പ്രകാശനം ചെയ്തു.


ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 1199-ാമാണ്ടത്തെ പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്നലെ ഉച്ചപൂജയ്ക്കുശേഷം നട തുറന്നപ്പോള്‍ ഗുരുവായൂരപ്പന്‍റെ സോപാനപ്പടിയില്‍ ആദ്യ കോപ്പി സമര്‍പ്പിച്ച ശേഷമായിരുന്നു പ്രകാശനം.

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാൻ ഡോ. വി.കെ. വിജയൻ, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാടിനു പഞ്ചാംഗം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീ ന്ദ്രൻ, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയൻ, ക്ഷേത്രം ഡെ. അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാര്‍, പബ്ലിക്കേഷൻ അസി. മാനേജര്‍ കെ.ജി. സുരേഷ് കുമാര്‍, ക്ഷേത്രം അസി. മാനേജര്‍ രാമകൃഷ്ണൻ, ജ്യോതിഷ പണ്ഡിതരായ ചെത്തല്ലൂര്‍ വിജയകുമാര്‍, കൂറ്റനാട് രവിശങ്കര്‍പണിക്കര്‍ എന്നിവര്‍ സന്നിഹിതരായി. കിഴക്കേനടയിലെ ദേവസ്വം പുസ്തകശാലയില്‍ നിന്ന് പഞ്ചാംഗം ലഭിക്കും.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments