ആര്‍പ്പും ആവേശവും സംഗമിച്ച തായംകളി മല്‍സരം സമാപിച്ചു
പുന്നയൂര്‍ക്കുളം . ഓണനാളുകളില്‍ ആര്‍പ്പും ആവേശവും സംഗമിച്ച തായംകളി മല്‍സരം സമാപിച്ചു. പ്രവീ- വിനീഷ് സംഖ്യം വിജയികളായി. ഫസലു-സജീവ് സഖ്യം രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് വടക്കേകാട് എഎസ്‌ഐ പി.എ. ജോഷി ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 22222 രൂപയും രണ്ടാമത് എത്തിയവര്‍ക്ക് 11111 രൂപയുമാണ് സമ്മാനമായി നല്‍കിയത്. ഇതിനു പുറമെ ട്രോഫി, മെഡല്‍, ഓണക്കോടി എന്നിവയും നല്‍കി. പ്രവചന മല്‍സരത്തില്‍ വിജയിച്ച കാര്‍ത്തികേയന്‍, അമല്‍ എന്നിവര്‍ക്കും കളി നിയന്ത്രിച്ച രവി, ഫൈസല്‍ എന്നിവര്‍ക്കും ഓണക്കോടി സമ്മാനിച്ചു. ചെറായി ക്രിയേറ്റീവ് വായനശാല സംഘടിപ്പിച്ച 3 ദിവസത്തെ ഡേ നൈറ്റ് ടൂര്‍ണമെന്റില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 16 ടീമുകളാണ് മല്‍സരിച്ചത്. എം.എസ്. ശരത്, എം.എസ്. ശിബില്‍, വി.ജെ. വിഷ്ണു, അഖില്‍ പ്രകാശ്, നിഷാദ്, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പണ്ടുകാലത്ത് ഗ്രാമങ്ങളിലെ വിനോദമായിരുന്നു തായംകളി അപ്രത്യക്ഷമായി തുടങ്ങിയതോടെയാണ് 12 വര്‍ഷം മുന്‍പ് മല്‍സരം സംഘടിപ്പിച്ചു തുടങ്ങിയതെന്ന് വായനശാല ഭാരവാഹികള്‍ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് രണ്ടു ടീമില്‍ നിന്നായി 4 കളിക്കാരും കളി നിയന്ത്രിക്കുന്ന 2 പേരും ഇരിക്കുക. ഇതിനു പുറത്ത് മുളകെട്ടി തിരിച്ച ഭാഗത്താണ് കാണികളുടെ സ്ഥാനം. 5 കബഡികള്‍ കയ്യില്‍ അടുക്കി തലപ്പൊക്കത്തില്‍ എറിയുന്നതാണ് കളി. മലര്‍ന്നു വീഴുന്ന കബഡിയുടെ എണ്ണത്തിനനുസരിച്ച് കളത്തില്‍ ചൂത് നീക്കും. അഞ്ച് ചൂതാണ് കളത്തില്‍ ഉണ്ടാകുക. കബഡിയില്‍ വീഴുന്ന എണ്ണവും കരുനീക്കത്തിലെ കൗശലവുമാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുക. അവസാനനിമിഷം വരെ വിജയം മാറിമറയും എന്നതും പ്രത്യേകതയാണ്. ജയിച്ചെന്ന് ഉറപ്പിച്ച ടീം കരുനീക്കത്തിലെ പിഴവുകൊണ്ടുമാത്രം തോറ്റു പുറത്താകുന്നതും കളിയിലെ ആവേശമാണ്. കളിക്കാര്‍ക്ക് ആവേശം പകരാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് ഇവിടെ എത്താറുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments